ഖത്തറില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അലിഭായിയെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്‍റെ കൊലപ്പെട്ട കേസിലെ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ പോലീസ് കസ്റ്റഡിയിലായി. ഖത്തറില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അലിഭായിയെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്താനായി രഹസ്യമായി നാട്ടിലെത്തിയ ഇയാള്‍ കൃത്യം കഴിഞ്ഞ ശേഷം നേപ്പാള്‍ വഴിയാണ് രക്ഷപ്പെട്ടത്.