രാജേഷിന്‍റെ കൊലപാതകം: മൂന്നാമനെയും പോലീസ് തിരിച്ചറിഞ്ഞു

First Published 3, Apr 2018, 6:37 PM IST
rj rajesh murder police revile conspiracy
Highlights
  • മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നാമനായ കായംകുളം സ്വദേശിയെ പൊലീസ് തരിച്ചറിഞ്ഞു

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നാമനായ കായംകുളം സ്വദേശിയെ പൊലീസ് തരിച്ചറിഞ്ഞു. അതിവിദഗ്ദമായി  മുഴുവൻ ഗൂ‍ഡാലോചനയും നടന്നത് ഗള്‍ഫില്‍ ആസൂത്രണം ചെയ്തത് ഒരു പ്രവാസിയായ ബിസിനസ്സുകാരനെന്ന് പൊലീസ്.   ഗള്‍ഫിൽ നിന്നെത്തിയ കൊലയാളികള്‍ താമസിച്ച വീട്ടുടമയെയും  അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

വാഹനം കേന്ദ്രീകരിച്ചുള്ള പൊലീസിന്‍റെ അന്വേഷണം പിഴച്ചിരുന്നുവെങ്കിൽ പ്രതികളെ കുറിച്ച് ഒരു തുമ്പ് പൊലും ലഭിക്കില്ലായിരുന്നു. ചുമപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ വ്യാജ നമ്പർ പതിച്ചായിരുന്നു പ്രതികള്‍ കൊലപാതകം ചെയ്തു മടങ്ങിയത്. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ കായകുളത്തിന് സമീപം വച്ച് യഥാർത്ഥ നമ്പർ പ്ലേറ്റ് പതിച്ചു. 

ഇതിനുശേഷം ലഭിച്ച വാഹനത്തിന്‍റെ സിസിടിവി  ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.  മുഖംമറച്ചായിരുന്നു പ്രതികളെത്തിയത്.  കാഡ്മണ്ടു വഴി ഇന്ത്യയിലെത്തിയ മുഖ്യ പ്രതി അലിഭായ് കൊലപാതകത്തിന് ഒരു  ദിവസം മുമ്പ് കായകുളത്തെത്തി. മറ്റൊരു പ്രതി അപ്പുണ്ണി സൗദിയിൽ നിന്നും ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തി. 

തലേദിവസം കായകുളത്തെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഇവർ ഒത്തുകൂടി. മൂന്നാമത്തെയാളിന്‍റെ  സഹായത്തോടെയാണ് വാഹനം വാടക്കെടുത്തത്. കൊലപാതക ശേഷം മുഖ്യപ്രതി അലിഭായെയെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ ഒരു പ‍ഞ്ചേറോ കാർ കായംകുളത്തിന് സമീപമുണ്ടായിരുന്നു.    അപ്പുണ്ണി ചെന്നൈയിലേക്കും പോയി. 

കാർ കണ്ടെടുത്തിയെന്ന അറിഞ്ഞതോടെ അപ്പുണ്ണി സഹോദരിവീട്ടിൽ നിന്നും  മുങ്ങി. അപ്പോഴേക്കും വ്യാജപാസ്പോർട്ടിൽ അലിഭായ് ഖത്തറിൽ എത്തി. പ്രതികളാരും മൊബൈൽഫോണ്‍ ഉപയോഗിച്ചിട്ടില്ല, പാസ്പോർട്ടുകളും വ്യാജമായതിനാൽ പ്രതികളുടെ കൃത്യമായ യാത്രരേഖളുമുണ്ടായിരുന്നില്ല.  രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്ത അധ്യാപികയുടെ ഭർത്താവിന്‍റെ കമ്പനിയിലാണ് അലിഭായ് ജോലി ചെയ്യുന്നത്. രാജേഷുമായും സ്ത്രീയുമായുള്ള ബന്ധം പ്രവാസിയുടെ ബിനസ് തകർത്തു. ഇതാകാം ക്വട്ടേഷന് കാരണമെന്ന് സംശയിക്കുന്നു.
 

loader