ചെന്നൈ: ഈ മാസം 21 ന് നടക്കുന്ന ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 145 പേര്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷമ പരിശോധന തുടങ്ങി. 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 24 ന് നടക്കും.

അണ്ണാ ഡിഎംകെയില്‍ നിന്ന് ഇ മധുസൂദനനും, വിമതനായി ടിടിവി ദിനകരനും ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷും നടന്‍ വിശാലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.