പാറശാലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു . പുലര്‍ച്ചെ നാലരോടെയായിരുന്നു അപകടം . കരമന സ്വദേശികളായ ബാലസുബ്രമഹ്ണ്യം , പാര്‍വതി എന്നിവരാണ് മരിച്ചത് . കാറിലുണ്ടായിരുന്ന ചിത്ര , കൃഷ്ണമൂര്‍ത്തി എന്നിവര്‍ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് . ശിവകാശിയിലെ ബന്ധുവീട്ടില്‍ പോയി തിരച്ചുവരുമ്പോഴാണ് അപകടം. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടരുന്ന സിമന്‍റ് ലോറിയിലിടിച്ചാണ് അപകടമുണ്ടായത് . ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു .