കാസര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മരണം

കാസർകോട്: ദേശീയപാതയിൽ ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരുക്ക്. ജീപ്പിലുണ്ടായിരുന്ന കർണാടക സ്വദേശികളാണ്‌ മരിച്ചവർ. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മംഗളൂരുവിൽനിന്ന് ട്രാവലർ ജീപ്പിൽ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് കുടുംബം അപകടത്തിൽ പെട്ടത്. ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ച് പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാരും പൊലീസും അഗ്നി രക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.