ഖത്തര്‍: ഖത്തറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42) കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52 ) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.. ഇരുവരും അലി ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.
