തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഷൈജു എന്ന വിളിക്കുന്ന ആല്‍വിന്‍ രാജുവിനെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. ബാങ്കുകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് കാട്ടാക്കട സ്വദേശി ഷൈജു.

പലയിടങ്ങളില്‍ നിന്നായി 50ലധികം പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പെരുങ്കടവിള ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലിലാണ് മോഷണപരമ്പരയുടെ വിവരങ്ങള്‍ ഷൈജു പൊലീസിനോട് പറഞ്ഞത്.

വീടുകളും ബാങ്കും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മലയന്‍കീഴ് ഒരു വീട്ടില്‍ നിന്ന് നിന്ന് 22 പവന്‍, മാറനല്ലൂര് നിന്ന് 15 പവനും വെള്ളറടയിലെ ഒരു വീട്ടില നിന്ന് 27 പവനും മോഷ്ടിച്ചുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ചോദ്യം ചെയ്യലിന് ശേഷംകോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ചു