വരാപ്പുഴ: മോഷ്ടാവിനായി കെണിയൊരുക്കി ജനങ്ങളുടെ പിടിയിലായത് പതിനേഴുകാരനായ രാത്രി കാമുകന്‍. വാരാപ്പുഴയിലാണ് സംഭവം. കഴിഞ്ഞ മൂന്നാഴ്ചയായി കവര്‍ച്ച വ്യാപകമായിരുന്നു. ഈ പ്രദേശത്ത് കുറച്ച് ദിവസമായി നാട്ടുകാര്‍ മോഷ്ടാവിനെ പിടിക്കാന്‍ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടുവളപ്പില്‍ പതുങ്ങി നിന്ന പതിനേഴുകാരനെയാണ് നാട്ടുകാര്‍ കൈയോടെ പിടികൂടിയത്.
ആണ്‍കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ കെട്ടഴിയുന്നത്. സമീപത്തുള്ള വീട്ടിലെ പതിനാലുകാരിയായ കാമുകിയെ തേടിയാണ് താന്‍ എത്തിയതെന്ന് കുട്ടി സമ്മതിച്ചു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കാമുകന്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി തന്നെ തേടി വരാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.
വാരാപ്പുഴ പോലീസ് പോക്‌സോ നിയമ പ്രകാരം പതിനേഴുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കി. വാരാപ്പുഴ മേഖലയില്‍ മൂന്നാഴ്ചയായി കവര്‍ച്ച സംഘങ്ങളെ തിരഞ്ഞ് നിരീക്ഷണത്തിലായിരുന്നു.
ഇതിനോടകം തന്നെ ലഹരി കച്ചവടക്കാരെയും സാമൂഹിക വിരുദ്ധരെയും പിടികൂടിയിട്ടുണ്ട്. സംശയമുള്ളവരെ കുറിച്ച് പോലീസിന് വിവരം നല്‍കണമെന്് വാരാപ്പുഴ എസ് ഐ ജി എസ് ദീപക് പറഞ്ഞു.
