ബാങ്കില്‍ എത്തിയ സംഘം സന്തോഷിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അക്രമികളുടെ ഭീഷണി വകവെയ്ക്കാതെ കവര്‍ച്ചാ ശ്രമം തടയാന്‍ സന്തോഷ് ശ്രമിച്ചു
ദില്ലി: ആയുധവുമായെത്തിയ സംഘം കോര്‍പറേഷന്‍ ബാങ്ക് കൊള്ളയടിച്ചു. തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ ചാവ്‍ല നഗരത്തിലാണ് കാഷ്യറെ കൊലപ്പെടുത്തിയ ശേഷം ബാങ്ക് കൊള്ളയടിച്ചത്. കവര്‍ച്ച ശ്രമം തടയുന്നതിനിടയൊണ് അക്രമികള്‍ ബാങ്ക് ജീവനക്കാരനെ വെടിവെച്ച് കൊന്നത്.
ബാങ്കില്‍ കാഷ്യറായ സന്തോഷ് കുമാര്‍ (33) ആണ് കൊല്ലപ്പെട്ടത്. സന്തോഷിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുമായി അക്രമികള്‍ രക്ഷപ്പെട്ടു. ദ്വാരകയിലെ ചാവ്‍ലയിലുള്ള ബാങ്കില്‍ എത്തിയ സംഘം സന്തോഷിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, അക്രമികളുടെ ഭീഷണി വകവെയ്ക്കാതെ കവര്‍ച്ചാ ശ്രമം തടയാന്‍ സന്തോഷ് ശ്രമിച്ചു. രണ്ട് തവണ വെടിയേറ്റ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വെെകുന്നേരം 3.45ഓടെയാണ് സംഭവം നടന്നത്.
ബാങ്ക് ആക്രമണം വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബെെക്കില്‍ എത്തിയ സംഘം മുഖം മറച്ച് ബാങ്കിനുള്ളില്‍ കയറി കൊലപാതകവും കവച്ചയും നടത്തുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
