തൃശ്ശൂര്‍: പുതുക്കാട് വരാക്കര പുളിഞ്ചോടില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം. നാലരലക്ഷം രൂപയും നാല് പവന് സ്വര്‍ണവും നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം. മുപ്ലിയത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന പുളിഞ്ചോട് സ്വദേശി ഇളയത്ത് കൃഷ്ണകുമാറിനെയാണ്(40) ബൈക്കിലെത്തിയവര്‍ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്. കൃഷ്ണകുമാറിന്റെ മുഖത്തും കൈക്കും പരുക്കേറ്റിട്ടുണ്ട്. വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു.
വ്യാപാരിയെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
