തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളില്‍ മോഷണം. ക്ഷേത്ര ശ്രീകോവിലിന് സമീപത്തുനിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖാണ് മോഷ്ടിച്ചത്. അതീവസുരക്ഷ മേഖലയില്‍ എപ്പോഴും നിരീക്ഷ സംവിധാനങ്ങളുള്ള സ്ഥലത്തുണ്ടായ മോഷണം പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ചൂണ്ടികാട്ടുന്നത്.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഒരു ഉത്തരേന്ത്യന്‍ സ്വദേശി ശംഖ് എടുത്തുകൊണ്ടുപോകുന്നത് സിസിസിടിവി ദൃശ്യങ്ങളില്‍ വൃക്തമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.