ല്ലയില്‍ പത്തോളം വീടുകളില്‍ നിന്നായി 50 പവൻ സ്വര്‍ണം കവര്‍ന്ന രണ്ടംഗ സംഘം പിടിയില്‍.

തൃശൂര്‍: ജില്ലയില്‍ പത്തോളം വീടുകളില്‍ നിന്നായി 50 പവൻ സ്വര്‍ണം കവര്‍ന്ന രണ്ടംഗ സംഘം പിടിയില്‍. കാളത്തോട് സ്വദേശികളായ ഷാജഹാൻ, അഷ്റഫ് അലി എന്നിവരെ ക്രൈം ബ്രാഞ്ച് പൊലീസാണ് പിടികൂടിയത്.

ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഷാജഹൻ അവിടെ ശമ്പളം കുറവാണെന്ന കാരണം പറഞ്‍ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് കൂട്ടുകാരൻ അഷറഫ് അലിയുമൊത്ത് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. രാത്രി ഏഴ് മണിയോടെ ഇരുവരും ബൈക്കില്‍ വിവിധയിടങ്ങളില്‍ കറങ്ങും.

വെളിച്ചമില്ലാത്ത വീടുകളുടെ വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തുന്നത്. ഇതുവരെ നടത്തിയ എല്ലാ കവര്‍ച്ചാശ്രമങ്ങളും വിജയിച്ചതായി പ്രതികള്‍ മൊഴി നല്‍കി. മോഷ്ടിച്ച സ്വര്‍ണം വിറ്റ് ആര്‍ഭാടത്തോടെയാണ് ഇവര്‍ ജീവിച്ചിരുന്നത്.

പൊന്നൂക്കരയിലെ ഒരു വീട്ടില്‍ നിന്ന് 30 പവനാണ് ഇവര്‍ കവര്‍ന്നത്. ചേര്‍പ്പ്,പന്നിത്തടം,എരുമപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളും ഇവരുടെ കേന്ദ്രങ്ങളായിരുന്നു.ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കാളത്തോട് നിന്ന് പിടികൂടിയത്.