തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരുന്നു മുഖ്യസൂത്രധാരന്‍ അബ്ദുള്‍ ഹാലിമടക്കമുള്ളവര്‍ ചേര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയത് എന്ന് പെരുമ്പാവൂരില്‍ നടന്ന കവര്‍ച്ചക്ക് ശേഷം പൊലീസ് കണ്ടെത്തിയിരുന്നു. പീലുല്‍പ്പന്ന വിതരണക്കാരന്‍ സിദ്ധീഖിന്റെ വീട്ടിലായിരുന്നു എട്ടംഗ സംഘം വിജിലന്‍സ് എന്ന പേരില്‍ റെയ്ഡ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. 

കേസില്‍ അബ്ദുല്‍ ഹാലിം നേരത്തെ പിടിയിലായി. റൈസലിന ഇന്ന് കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി സദാനന്ദന്റെ നി!ര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് തീവ്രവാദക്കേസുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്. 
2008ല്‍ പെരുമ്പാവൂരിലെ തന്നെ സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും രണ്ട് ക്വിന്റല്‍ അമോണിയം നൈട്രേറ്റും, 150 ഡിറ്റണേറ്ററുകളും കവര്‍ന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ചതായാണ് ബംഗലുരു സ്‌ഫോടനക്കസില്‍ ഇയാള്‍ക്കുള്ള പങ്കായി പൊലീസ് പറയുന്നത്.

ഇക്കാര്യത്തില്‍ നേരത്തെ തടിയന്റവിട നസീര്‍ മൊഴി നല്‍കിയിരുന്നുവത്രേ. 22ആം പ്രതിയായാണ് റൈസലിനെ ചേര്‍ത്തിരിക്കുന്നത്. റൈസലിനെ പെരുമ്പാവൂര്‍ പൊലീസെത്തി കസ്റ്റഡിയില്‍ വാങ്ങി. ബംഗലുരുവിലെ കേസിന്റെ വിശദാംശങ്ങള്‍ ബംഗലുരു പൊലീസിനെയും അറിയിച്ചിട്ടുണ്ട്.