ഇടുക്കി: ഇടുക്കി ഏലപ്പാറ വില്ലേജ് ഓഫീസില്‍ മോഷണം. കതകിന്‍റെ പൂട്ട് അറുത്തുമാറ്റിയ മോഷ്ടാക്കള്‍ ഓഫീസിലെ ലാപ്‌ടോപ് കവര്‍ന്നു. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ ഓഫീസിലെത്തിയ വില്ലേജ് ഓഫീസറാണ് കതക് തുറന്നുകിടക്കുന്നത് കണ്ടത്. ഓഫീസിലെ മൂന്ന് കതകുകളുടെയും പൂട്ട് മോഷ്ടാക്കള്‍ തകര്‍ത്തു.
മേശയും അലമാരയും തുറന്ന് ഫയലുകള്‍ നിരത്തിയിട്ടിരുന്നു. എന്നാല്‍ ഭൂ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ലാപ്‌ടോപില്‍ ചില രേഖകള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും സുപ്രധാന ഫയലുകളൊന്നും ഇക്കൂട്ടത്തില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പീരുമേട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
