യുഎഇയിലെ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കാൻ ഇനി റോബോട്ടും. അധികം വൈകാതെ തന്നെ ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ ഇത്തരം റോബോട്ടുകൾ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങും
അധ്യാപകര്‍ക്ക് പകരമാകുന്ന റോബോട്ടുകളാണ് വരുന്നത്. യു എ ഇയില്ചില സ്കൂളുകളിലെങ്കിലും ഇനി വിദ്യാര്‍ത്ഥകളെ പഠിപ്പിക്കുക റോബോട്ടുകളായിരിക്കും. അറ്റ്ലാബ് എന്ന കമ്പനിയാണ് അധ്യാപക റോബോട്ടുകള്പുറത്തിറക്കിയിരിക്കുന്നത്. വിവിധ സ്കൂളുകളുമായി ഈ കമ്പനി ഇതിനകം തന്നെ ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ആദ്യ റോബോട്ട് അധ്യാപകനെ നടപ്പിലാക്കുന്നത് ഷാര്‍ജയിലെ ഒരു ഇന്ത്യന്‍ സ്കൂളിലാണ് എന്നാണ് അറിയുന്നത്.
ഈ സ്കൂളുമായി അറ്റ്ലാബ് അധികൃതര്കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തന പരീക്ഷണം നടക്കുകയാണ്. എന്നാല്‍ എന്ന് മുതല്‍ യന്ത്രമനുഷ്യന്‍ പഠിപ്പിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ സ്കൂളുകള്‍ക്കും പ്രത്യേകം പ്രത്യേകമായി കസ്റ്റമൈസ്‍ഡ് റോബോട്ടുകളെയാണ് കമ്പനി അധികൃതര്‍ നിര്‍മ്മിച്ച് നല്‍കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഈ യന്ത്രമനുഷ്യനോട് ചോദ്യങ്ങള്‍ ചോദിക്കാം.
ഒരു അധ്യാപകന്റെ കഴിവോടെ തന്നെ റോബോട്ട് അതിന് ഉത്തരം നല്കും. ഓരോ വിദ്യാര്ത്ഥിയുടേയും പഠന നിലവാരം മനസിലാക്കാനും അതിനനുസരിച്ച് ഉത്തരങ്ങള്‍ നല്കാനും ഇതിന് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ റോബോട്ടിന് ലൈബ്രേറിയനായും പ്രവര്‍ത്തിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സഹായവും ഈ യന്ത്രമനുഷ്യന് നല്‍കാനാവും.
അറുപത് സെന്സറുകളാണ് ഈ യന്ത്രമനുഷ്യനിലുള്ളത്. റോബോട്ടിന്റെ കണ്ണില്ത്രീഡി ക്യാമറയാണ്. ഇത് കുട്ടികളുടെ ചേഷ്ടകള്‍ മനസിലാക്കി പ്രതികരിക്കാന്‍ യന്ത്രമനുഷ്യനെ സഹായിക്കും. ഒരു ലേസര്‍ പ്രൊജക്റ്ററും ഇതിനകത്തുണ്ട്. അതുകൊണ്ട് തന്നെ വീഡിയോയുടേയും ചിത്രങ്ങളുടേയും സഹായത്തോടെ വിദ്യാര്ത്ഥികളെ പഠിപ്പിക്കാന്‍ ഈ യന്ത്രമനുഷ്യന് സാധിക്കും.
