പട്‌ന: ബീഹാറില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ വെടിവച്ച് കൊന്ന മുന്‍ ജെ.ഡി.യു നേതാവിന്റെ മകന് ജീവപര്യന്തം തടവ്. ആദിത്യ സച്ച്‌ദേവ എന്ന പ്ലസ്ടു വിദ്യാര്‍ത്തി് കൊല്ലപ്പെട്ട കേസിലാണ് വിധി.
ബീഹാര്‍ മുഖ്യന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിന്റെ മുതിര്‍ന്ന നേതവായിരുന്ന മനോരമ ദേവിയുടെ മകന്‍ റോക്കി യാദവാണ് ശിക്ഷിക്കപ്പെട്ടത്. മനോരമ ദേവിയെ പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റോക്കിയെ രക്ഷിക്കാന്‍ അച്ഛന്‍ ശ്രമം നടത്തിയതിന്റെ പേരിലായിരുന്നു പാര്‍ട്ടി നടപടി.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായി സംഭവം. റോഡില്‍ റേഞ്ച് റോവറുമായി പോകുമ്പോള്‍ മറ്റൊരു ചെറിയ വാഹനം മറികടന്നത് ഇഷ്ടപ്പെടാതിരുന്ന റോക്കി ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും തുര്‍ന്ന് വണ്ടിയിലേക്കും വെടിയുതര്‍ത്തു. വണ്ടിയിലുണ്ടായിരുന്ന ആദ്യത്യ സച്ച്‌ദേവ് വെടിയേറ്റ ഉടന്‍ മരിക്കുകയായിരുന്നു.
