റോഹ്ത്തക്: രണ്ടാനച്ഛന്റെ പീഡനത്തിനിരയായ പത്തുവയസുകാരി ഗർഭിണിയായി. ആരോഗ്യനില മോശമായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. നിരന്തര പീഡനത്തിനിയായ പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്നു ഡോക്ടർമാർ അറിയിച്ചു.
ബിഹാറിൽനിന്നുള്ള കുടിയേറ്റ സ്ത്രീയാണ് പെണ്‍കുട്ടിയുടെ മാതാവ്. രണ്ടാനച്ഛനാണ് പീഡനം നടത്തിയതെന്നാണ് പെണ്‍കുട്ടി അമ്മയോടു പറഞ്ഞത്. തുടർന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിനുശേഷം ആരോഗ്യനില മോശമായ പെണ്‍കുട്ടിയെ അമ്മ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
