റോജയുടെ മരണം നിപ വൈറസ് ബാധമൂലമല്ല

കോഴിക്കോട്:തലശേരി സ്വദേശി റോജയുടെ മരണം നിപ വൈറസ് ബാധമൂലമല്ലെന്ന് സ്ഥിരീകരണം. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച യുവതി. അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവർക്ക് റിബ വൈറിൻ എന്ന മരുന്ന് കൊടുത്തിരുന്നു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കൽ സംഘത്തിന്‍റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയുള്ളു.