ഗോളിലേക്ക് ലക്ഷ്യം വെക്കാനുള്ള വിദൂര സാധ്യതപോലുമില്ലെന്നിരിക്കെ ഗോള്‍മുഖത്തില്‍ നിന്നും 45 വാര ദൂരെനിന്ന് റൊണാള്‍ഡീഞ്ഞോ കിക്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.
ബാര്സലോണയില് കളിക്കുമ്പോള് നേടിയ വെടിക്കെട്ടു ഗോളുകളുടെ അടുത്തെങ്ങുമെത്തില്ല റൊണാള്ഡീഞ്ഞോയുടെ ലോകകപ്പ് ഗോളുകള്. പക്ഷെ റൊണാള്ഡീഞ്ഞോ റൊണാള്ഡീഞ്ഞോ മാത്രമാണ്. ഏതു ഗോളിലുമുണ്ടാകും, ചിരിച്ചുകൊണ്ട് കളിക്കുന്ന ഈ കളിക്കാരന്റെ മുദ്ര.
2002 ലോകകപ്പ് ബ്രസീലിന് "' R"" ത്രിമൂര്ത്തികളുടെ ലോകകപ്പായിരുന്നു. റൊണാള്ഡോ, റൊണാള്ഡീഞ്ഞോ, റിവാള്ഡോ. പോരാതെ വന്മതില് പോലെ റോബര്ട്ടോ കാര്ലസും.
ക്വാര്ട്ടര് ഫൈനലില് ഇംഗ്ലണ്ടുമായുള്ള മത്സരം. ഇംഗ്ലണ്ട് കരുത്തരായിരുന്നു. ഡേവിഡ് ബെക്കാമും മൈക്കല് ഓവനുമെല്ലാം ഉജ്ജ്വലഫോമില്. ഇരുപത്തിമൂന്നാം മിനുട്ടില് ഓവന് ബ്രസീലിനെ ഞെട്ടിച്ചു. പക്ഷെ റൊണാള്ഡീഞ്ഞോ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. നാല്പ്പത്തി അഞ്ചാം മിനുട്ടില് റൊണാള്ഡീഞ്ഞോ തന്റെ ഡ്രബ്ലിംഗ് തികവ് പുറത്തെടുത്തു. ജോ കോളിനെ കബളിപ്പിച്ച് പന്ത് റിവാള്ഡോയ്ക്ക് നല്കി. റിവാള്ഡോ ഇംഗ്ലണ്ടിനോട് കണക്കുതീര്ത്തു.
അമ്പതാം മിനുട്ടില് ബ്രസീലിന് അനുകൂലമായി കിട്ടിയ ഫ്രീകിക്ക് എടുക്കാനെത്തിയത് റൊണാള്ഡീഞ്ഞോ. ഗോളിലേക്ക് ലക്ഷ്യം വെക്കാനുള്ള വിദൂര സാധ്യതപോലുമില്ലെന്നിരിക്കെ ഗോള്മുഖത്തില് നിന്നും 45 വാര ദൂരെനിന്ന് റൊണാള്ഡീഞ്ഞോ കിക്കെടുത്തു. ഗോളി ഡേവിഡ് സിമാന് എന്താണ് നടന്നതെന്ന് മനസ്സിലാകും മുമ്പ് പോസ്റ്റിന്റെ ഇടതുമൂലയില് വലകുലുങ്ങിയിരുന്നു.

