സീറ്റ് ചർച്ച പരാജയപ്പെട്ടത് ജൂൺ 11ന് തെരഞ്ഞെടുപ്പു നടക്കുന്ന ജയനഗറിലും കോൺഗ്രസ്‌-ജെ.ഡി.എസ് സഖ്യത്തിന് തലവേദനയാവും.
ബംഗളുരു: തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെ തുടർന്ന് മാറ്റിവെച്ച ബംഗളൂരു ആർ.ആർ നഗർ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. കർണാടകത്തിൽ സർക്കാരുണ്ടാക്കാൻ സഖ്യമുണ്ടാക്കിയെങ്കിലും കോൺഗ്രസ്സും ജെഡിഎസും ആർ.ആർ നഗറിൽ നേർക്കുനേർ മത്സരിക്കുകയാണ്. ഇരുപാർട്ടികളും സീറ്റിന്റെ കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആർ ആർ നഗർ. തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുനിരത്നക്കെതിരെ കേസെടുത്തിരുന്നു. സീറ്റ് ചർച്ച പരാജയപ്പെട്ടത് ജൂൺ 11ന് തെരഞ്ഞെടുപ്പു നടക്കുന്ന ജയനഗറിലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് തലവേദനയാവും.
