തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ അക്രമമാണ് ഉണ്ടായത്. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആർഎസ്എസ് ശ്രമം അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാൻഡ് ചെയ്യുകയും 2691 പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.