ആർഎസ്എസ് പ്രവർത്തകനെതിരായ വധശ്രമം: ആറ് സിപിഎം പ്രവർത്തകർ കുറ്റക്കാര്‍

First Published 12, Jan 2018, 7:18 PM IST
rss bjp Court culprit
Highlights

കണ്ണൂർ: തലശേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ആറ് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി.  കതിരൂർ മനോജ് വധക്കേസിൽ ഒന്നാം പ്രതിയായ വിക്രമനടക്കം ആറ് പേരാണ് കുറ്റക്കാരെന്ന് തലശേരി അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.

2007ലാണ് കേസിനാസ്പദമായ സംഭവം.  സിപിഎം വിട്ട് ആർ.എസ്.എസിൽ ചേർന്ന രഞ്ജിത്ത് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.  വധശ്രമത്തിൽ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസ് ശിക്ഷാ വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

loader