കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ആർ എസ് എസ് - സി പിഎം സംഘർഷം. ഇരു വിഭാഗങ്ങളിലെയും ഓരോ പ്രവർത്തകർക്ക് വെട്ടേറ്റു. പാലക്കൂലി ൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷ്, സിപിഎം പ്രവര്‍ത്തകന്‍ കെ.പി. ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൂജീഷിന്‍റെ ഇടത് കൈക്കാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപി എം ബ്രാഞ്ച് സെക്രട്ടറി പിഎം മോഹനന്‍, പ്രവർത്തകൻ താവിൽ ഭാസ്ക്കന്‍ എന്നിവരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.