കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബേക്കറി കട തകര്‍ത്തു.സിപിഎം പ്രവര്‍ത്തകന്റെ ഒരേക്കറോളം വരുന്ന ജൈവകൃഷി വെട്ടിനശിപ്പിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് തുടരുകയാണ്. കഴിഞ്ഞ കുറച്ച് നാളായി പേരാമ്പ്ര പാലേരിയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡിവൈഎഫ് ഐ പ്രവര്‍ത്തകന് വേട്ടേറ്റതോടെയാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ രോഹിത്തിന്റെ ബേക്കറി കടയും ആക്രമിച്ചു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന രാത്രി പത്തോടെയാണ് സിപിഎം പ്രവര്‍ത്തകന്റെ ഒരേക്കറോളം വരുന്ന ജൈവകൃഷിത്തോട്ടം ഒരു സംഘം ആളുകള്‍ വെട്ടി നശിപ്പിച്ചത്.
സമീപവാസികള്‍ ശബ്ദം കേട്ട് പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്ക് ആക്രമികള്‍ കടന്നു കളയുകയായിരുന്നു. മുന്‍പും ഇതേ രീതിയില്‍ കൃഷിത്തോട്ടം നശിപ്പിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി കൊടുത്തെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്ന ഇയാള്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
