ദില്ലി: സീതാറാം യെച്ചൂരിക്ക് എതിരെ നടന്ന അക്രമണവുമായി ആര്‍എസ്എസ്സിനു ബന്ധമില്ലെന്ന് ആര്‍എസ്എസ് ദില്ലി പ്രാന്ത പ്രാരക് പ്രമുഖ് രാജീവ് തുലി. സംഭവത്തെ തങ്ങള്‍ അപലപിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് സംഘടനയുമായി ബന്ധമില്ല. പച്ച കള്ളം പറയുന്നതു സ്വഭാവമായി കൊണ്ടുനടക്കുന്ന സി പി എമ്മുകാര്‍ ഇതു തങ്ങളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കുകയാണ് എന്ന് രാജീവ് തുലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.