മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കണിച്ചുകുളങ്ങര വേലിയ്ക്കകത്ത് ജിനീഷ്(34) ആണ് റിമാന്‍ഡിലായത്.

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ വെട്ടി പരിക്കേല്‍പ്പിച്ച ആര്‍എസ്എസുകാരനെ കോടതി റിമാന്‍ഡ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കണിച്ചുകുളങ്ങര വേലിയ്ക്കകത്ത് ജിനീഷ്(34) ആണ് റിമാന്‍ഡിലായത്. കഴിഞ്ഞ ഏഴിന് രാത്രി ചേര്‍ത്തല മുനിസിപ്പല്‍ 20 -ാം വാര്‍ഡില്‍ അറയ്ക്കല്‍പ്പറമ്പില്‍ പെണ്ണമ്മയെയാണ് വീട്ടില്‍ കയറി വാളിന് വെട്ടിയത്. ഇവരുടെ മകന്‍ സുരേഷിനെ ആക്രമിക്കാനെത്തിയ ജിനീഷ് ഇയാള്‍ ഇല്ലെന്ന് അറിഞ്ഞതോടെ പെണ്ണമ്മയെ ആക്രമിക്കുകയായിരുന്നു. 

ഇവരുടെ കൈയുടെ അസ്ഥി വെട്ടേറ്റ് മുറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായ പ്രതിയെ എസ്‌ഐ ജി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കണിച്ചുകുളങ്ങര സ്വദേശിയാണെങ്കിലും അടുത്തിടെവരെ ചേര്‍ത്തല കരുവ ദൃശ്യ ക്ലബിന് സമീപത്താണ് താമസിച്ചുവന്നത്. ഇവിടെ ആര്‍എസ്എസ് ശിക്ഷക് ആയിരുന്ന ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഒടുവില്‍ നാട്ടില്‍ നില്‍ക്കാനാകാതെ താമസം മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു