ഡിവൈഎഫ് പ്രവര്‍ത്തകന്‍ അതുല്‍, അമ്മ സുനിത. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശിവദാസന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലം: പൂയപ്പളളിയില്‍ സിപിഎം നടത്തിയ പ്രകടനത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് പ്രവര്‍ത്തകന്‍ അതുല്‍, അമ്മ സുനിത. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശിവദാസന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.