രാമക്ഷേത്രത്തിനായി ആർഎസ്എസ് ജനഗ്രഹ റാലി നടത്തുന്നു. നാഗ്പൂർ, ബംഗലൂരു, അയോദ്ധ്യ എന്നിവിടങ്ങളിൽ നവംബർ 25 നാണ് റാലികൾ സംഘടിപ്പിക്കുക. ആർഎസ്എസിന്‍റെ നിയന്ത്രണത്തിലുള്ള മറ്റു സംഘടനകളുടെ പേരിലാകും റാലികൾ സംഘടിപ്പിക്കുക. അയോദ്ധ്യ റാലിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആർഎസ്എസ് വൃത്തങ്ങൾ.
ദില്ലി: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഓർഡിനൻസിനായി മൂന്നു മെഗാ റാലികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്. അയോധ്യ, നാഗ്പൂർ, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായി നവംബർ 25നാണ്റാലി നടത്തുന്നത്. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള മറ്റു സംഘടനകളുടെ പേരിലാകും റാലികൾ സംഘടിപ്പിക്കുക.
അയോധ്യ റാലിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയിൽ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന്പിന്നാലെയാണ്ആർഎസ്എസിന്റെ നീക്കം. അഞ്ച് മുതൽ 10 ലക്ഷം വരെ പേർ റാലിയിൽ പങ്കെടുക്കുമെന്നാണ്പ്രതീക്ഷയെന്ന് ആർഎസ്എസ് നേതാവ് അംബരീഷ്കുമാർ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതൽ പങ്കാളിത്തം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ്ഇറക്കണമെന്നാണ്ആർഎസ്എസിന്റെ ആവശ്യം. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസ്വേഗത്തിൽ പരിഗണിക്കേണ്ടതില്ലെന്ന്സുപ്രീംകോടതി നിലപാടെടുത്തിരുന്നു.
