ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ കൈരളി ടിവി ക്യാമറാ പേഴ്സൺ ഷാജിലയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ കൈരളി ടിവി ക്യാമറാ പേഴ്സൺ ഷാജിലയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് റിമാൻഡ് ചെയ്തത്. 

ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ ആക്രമിക്കപ്പെട്ടിട്ടും കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഷാജിലയുടെ ചിത്രം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഷാജിലെ അഭിനന്ദിച്ച് മമ്മൂട്ടി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.