ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഡിബി ബിനുവിന്‍റെ പരാതി തീർപ്പാക്കിക്കൊമ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ സുപ്രധാന ഉത്തരവ്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ മാർച്ച് 12 വരെയുള്ള കാലത്തെ മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ട, മിനുട്ട്സ് എന്നിവയായിരുന്നു അപേക്ഷകൻ ആവശ്യപ്പെട്ടത്. 

എന്നാൽ പൊതുഭരണവകുപ്പ് അപേക്ഷ തള്ളി. മന്ത്രിസഭാ യോഗങ്ങളിൽ തീരുമാനമെടുക്കാത്ത വിവരങ്ങളും അപേക്ഷകൻ ചോദിച്ചുവെന്നായിരുന്നു ഒരു വിശദീകരണം. മന്ത്രിസഭാ തീരുമാനങ്ങളിൽ അതാത് വകുപ്പു ഉദ്യോഗസ്ഥരും നടപടി എടുത്താലെ അപേക്ഷകർക്ക് നൽകാനാകൂ എന്നായിരുന്നു രണ്ടാമത്ത വിശദീകരണം. 

രണ്ടും വിൻസൻ എം പോൾ അംഗീകരിച്ചില്ല. മന്ത്രിസഭ തീരുമാനമെടുത്താൽ 48 മണിക്കൂറിനകം ഉത്തരവിറക്കണമെന്നാണ് ചട്ടം, ഓരോ വകുപ്പുകളും എടുത്ത നടപടിയുടെ പുരോഗതി അപേക്ഷൻ അറിയണമെന്നത് അപേക്ഷ തള്ളുന്നത് തുല്യമാണെന്നും കമ്മീഷൻ വിലയിരുത്തി. അത് കൊണ്ട് പത്ത് ദിവസം കൊണ്ട് മൂന്ന് മാസങ്ങളിലെ കാബിനറ്റ് തീരുമാനങ്ങൾ അപേക്ഷന് നൽകണമെന്നാണ് ഉത്തരവ്.

മന്ത്രിസഭ തീരുമാനമെടുക്കാത്ത വിവരം പക്ഷെ പരസ്യപ്പെടുത്തേണ്ട. ഉമ്മൻചാണ്ടി സർക്കാറിന്റെ വഴിയെ പിണറായി സർക്കാറും മന്ത്രിസഭാ യോഗതീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താൻ മടിച്ചിരുന്നു.