ദോഹ: പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ കെ.കെ ശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. കേരള സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി മുഴുവൻ ഗൾഫിലെ മുഴുവൻ മലയാളികളുടെയും വിവരങ്ങൾ നോർക്ക ശേഖരിക്കുന്നുണ്ട്. ഇതിനെ ഖത്തറിലെ പ്രതിസന്ധിയുമായി ചേർത്തുപറയുന്നത് ശരിയല്ലെന്നും നോർക്ക ഡയറക്റ്റർ വരദരാജൻ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കെ.കെ ശങ്കരൻ പറഞ്ഞു.