ആതിഥേയരായ റഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് സ്‌പെയ്ന്‍ മടങ്ങിയത്.

മോസ്‌കോ: റഷ്യയില്‍ അട്ടിമറികള്‍ തുടരുന്നു. ജര്‍മനിയും പോര്‍ച്ചുഗലും അര്‍ജന്റീനയും പോയ വഴിയേ സ്‌പെയ്‌നും. ആതിഥേയരായ റഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് സ്‌പെയ്ന്‍ മടങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം നേടി. 

പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യന്‍ ഗോള്‍ കീപ്പര്‍ ഇകര്‍ അകിന്‍ഫീവ് റഷ്യയുടെ രക്ഷകനായി. സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ, ആന്ദ്രേ ഇനിയേസ്റ്റ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കോകേ, അസ്പാസ് എന്നിവരുടെ ഷോട്ടുകള്‍ അകിന്‍ഫീവ് രക്ഷപ്പെടുത്തി. റഷ്യന്‍ താരങ്ങളുടെ കിക്ക് ഒന്നു പോലും സ്പാനിഷ് ഗോല്‍ കീപ്പര്‍ ഡി ഹിയയ്ക്ക തടുക്കാന്‍ സാധിച്ചില്ല. യുഎസ്എസ്ആര്‍ പിളര്‍ന്ന ശേഷം ആദ്യമായിട്ടാണ് റഷ്യ ഒരു ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്.

Scroll to load tweet…

11ാം മിനിറ്റില്‍ റഷ്യന്‍ താരം സെര്‍ജി ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളില്‍ സ്‌പെയ്ന്‍ മുന്നിലേത്തി. റഷ്യന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി വലയില്‍. എന്നാല്‍ 41ാം മിനിറ്റില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. പിക്വെ പന്ത് കൈക്കൊണ്ട് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ആര്‍ട്ടം സ്യൂബയുടെ കിക്ക് ഡി ഹിയയെ മറികടന്ന് വലയിലേക്ക്.

Scroll to load tweet…