12ാം മിനിറ്റില്‍ യൂറി ഗാസിന്‍സ്‌കി, 43ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവ് എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്.
മോസ്കോ: ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയില് സൗദി അറേബ്യക്കെതിരേ ആതിഥേയരായ റഷ്യ രണ്ട് ഗോളിന് മുന്നില്. 12ാം മിനിറ്റില് യൂറി ഗാസിന്സ്കി, 43ാം മിനിറ്റില് ഡെനിസ് ചെറിഷേവ് എന്നിവരാണ് റഷ്യയുടെ ഗോളുകള് നേടിയത്.
ഇടത് വിങ്ങില് നിന്ന് അലക്സാണ്ടര് ഗോലോവിന് ഉയര്ത്തിക്കൊടുത്ത പന്തില് തലവച്ചാണ് ഗാസിന്സ്കി ഗോള് നേടിയത്. ചെറിഷേവിന്റെ ഗോള് പകരക്കാരനായി ഇറങ്ങിയ ശേഷമായിരുന്നു. 29ാം മിനിറ്റില് അലന് സഗോവ് പരിക്കേറ്റ് മടങ്ങിയിരുന്നു.
