റഷ്യന്‍ വിമാനം തകര്‍ന്ന് 32 മരണം

First Published 6, Mar 2018, 8:04 PM IST
Russian plane crash in Syria kills 32
Highlights
  • സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 32 മരണം
  • റഷ്യയില്‍ നിന്ന് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്
  • സിറിയന്‍ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്

ബെയ്റുട്ട്: സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 32 മരണം. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍. റഷ്യയില്‍ നിന്ന് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സിറിയന്‍ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. 

ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

loader