ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ്

കോഴിക്കോട്: സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് എസ് ഹരീഷ് നോവല്‍ പിന്‍വലിച്ചു. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരുന്ന മീശ എന്ന നോവലാണ് പിന്‍വലിച്ചത്.

നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ കടുത്ത ഭീഷണിയുയര്‍ന്നതായി ഹരീഷ് പരാതിപ്പെട്ടിരുന്നു. നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിത്തിയിരുന്നു. ഹരീഷിനെതിരെ ഭീഷണികളുമുണ്ടായി. ഭാര്യെക്കെതിരെ നടന്ന അധിക്ഷേപത്തിനെതിരെ വനിതാകമ്മീഷനിലും പരാതി നല്‍കിയിരുന്നു. ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്ന് ഹരീഷറിയിച്ചു. പരസ്യമായ പ്രതികരണത്തിനില്ലെന്നും ഹരീഷറിയിച്ചു. ഹരീഷിനെതിരെയുള്ള നീക്കം ലജ്ജാകരമാണെന്ന് എഴുത്തുകാര്‍ പ്രതികരിച്ചു

50 വര്‍ഷം മുന്‍പുള്ള കുട്ടനാട്ടിലെ ജീവിതമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്നും മുന്നോട്ട് പോകാനാകില്ലെന്ന സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നും ഹരീഷറിയിച്ചു. അരനൂറ്റാണ്ട് മുമ്പ് കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. കഴിഞ്ഞ വര്‍ഷിത്തെ മികച്ച കഥാകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഹരീഷിനായിരുന്നു.

നോവലിലെ വിവാദമായ വരികള്‍:

പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തില്‍ പോകുന്നന്നത്? ആറു മാസം മുന്‍പ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ‘പ്രാര്‍ത്ഥിക്കാന്‍’ ഞാന്‍ പറഞ്ഞു. ‘അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍’. ഞാന്‍ ചിരിച്ചു. ‘അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്ബലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍