തലനാരിഴയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനുമായ എസ് ലല്ലു കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എല്ലാവര്‍ഷവും ഇരിക്കാറുള്ള സ്ഥലത്തു നിന്ന് മാറിയിരിക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ലല്ലു രക്ഷപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെടിക്കെട്ടപകടം നടന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത്? അപകടം നേരില്‍ കണ്ട ലല്ലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി അപകടത്തെക്കുറിച്ച് സംസാരിക്കുന്നു.