ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ  നടപ്പിലാക്കാവൂ എന്ന് എംഎല്‍എ എസ് ശര്‍മ. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം: ജൈവവൈവിധ്യം നിലനിര്‍ത്തികൊണ്ടുളള വികസനം മാത്രമേ നടപ്പിലാക്കാവൂ എന്ന് എസ് ശര്‍മ. സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ കാണണം. മഹാപ്രളയം മൂലം കേരളത്തിന്‍റെ ജനജീവിതം താറുമാറായി. അതിനാല്‍‌ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. കാലാവസ്ഥ സാക്ഷരതയെ കുറിച്ച് ശരിയായ അറിവ് നല്‍കണം. പ്രകൃതി കെടുതികളുടെ ആഘാതം ലഘൂകരിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
തീരദേശങ്ങള്‍ സംരക്ഷിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മണ്ണ്, വായു, വെള്ളം എന്നിവയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് അവയെ സംരക്ഷിക്കണം. 
പ്രകൃതിയ്ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലുളള വികസനങ്ങളെ നടപ്പിലാകാവൂ എന്നും എസ് ശര്‍മ പറഞ്ഞു. പ്രളയക്കെടുതിയില്‍ നിന്ന് മുക്തിനേടാനുളള നിര്‍ദ്ദേശങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 

രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തിനും മത്സ്യതൊഴിലാളികള്‍ക്കും യുവതലമുറയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച മാധ്യമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.