ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. തിരക്ക് കണക്കിലെടുത്ത് അഞ്ഞൂറിലധികം പൊലിസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് വിഷുകണി ദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തയായി ഏപ്രില്‍ പതിനാലിന് വിഷുനാളില്‍ രാവിലെ മൂന്ന് മണിക്ക് നടതുറക്കും. നടതുറന്ന് നെയ്യ് വിളക്ക് തെളിച്ച് ഭാഗവാനെ വിഷുകണി കാണിച്ച് പ്രത്യേക പൂജക്ക് ശേഷമായിരിക്കും ഭക്തർക്ക് വിഷുകണി ദർശനത്തിന് അവസരം ലഭിക്കുക. രാവിലെ ഏഴ് മണിവരെ സന്നിധാനത്ത് വിഷുകണിദർശനത്തിന് അവസരം ഉണ്ടാകും.തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് സന്നിധാനത്ത് എത്തുന്ന സ്വാമി ഭക്തർക്ക് വുഷുകൈനീട്ടവും നല്‍കും. വിഷുകണി ദർശനം ഏഴ്മണിക്ക് പൂർത്തിയായതിന് ശേഷമെ നെയ്യഭിഷേകം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ തുടങ്ങുകയുള്ളു. തിരക്ക് കണക്കിലെടുത്ത് സുരക്ഷ ഒരുക്കാൻ പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം പോലിസുകാരെ സന്നിധാനത്ത് പമ്പയിലുമായി നിയോഗിച്ചുകഴിഞ്ഞു. അരോഗ്യവകുപ്പ് ഉള്‍പ്പടെയുള്ളയുടെ സേവനം സന്നിധാനത്ത് തുടങ്ങി. പമ്പയില്‍ പാർക്കിങ്ങ് ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുന്നതിന് വേണ്ടി രണ്ട് ഡിവൈ എസ്പിമാരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഉണ്ടാകും. പമ്പാനദിയിലെ ജലനിരപ്പ് ഉയർത്തുന്നതിന് വേണ്ടി കുള്ളാർ ഡാമില്‍ നിന്നും വെള്ളം എത്തിക്കാൻ തീരുമാനമായി. കെഎസ് ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നും വിഷുപ്രമാണിച്ച് കൂടുതല്‍ സർവ്വിസുകള്‍ നടത്തും വിഷു ഉത്സവം കഴിഞ്ഞ് ഏപ്രില്‍ പത്തൊൻപതിന് ശബരിമല നട അടക്കും.
