തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് ഭൂമി കണ്ടെത്താനായി പ്രത്യേക സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, കെ.എസ്.ഐ.ഡി.സി.മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ബീന, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ എന്നിവരാണ് സമിതിയുളളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ഥലം തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.