നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മറ്റന്നാള്‍ പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു

പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മറ്റന്നാള്‍ പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിക്കുകയായിരുന്നു. 

ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. ഈ മാസം മുപ്പതു വരെയാണ് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തത്. ശബരിമല യാത്രക്കിടെ നിലക്കലിൽ വെച്ച് അറസ്റ്റിലായ സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലാണ്.