ശബരിമല എല്ലാ മതക്കാരുടേതുമാണെന്ന് ഹൈക്കോടതി. അഹിന്ദുക്കൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിയ്ക്കരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയ ടി.ജി.മോഹൻദാസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കൊച്ചി: ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുതെന്ന ഹർജി നൽകിയ ടി.ജി.മോഹൻദാസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നാടിന്‍റെ മതേതരത്വം തകർക്കുന്ന ആവശ്യങ്ങളുന്നയിക്കരുത്. ഇത്തരമൊരു ഹർജി ഇതിന് മുൻപുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
എല്ലാവരുടേതുമായ ക്ഷേത്രമാണ് ശബരിമല. വാവര് സ്വാമി ഇരിയ്ക്കുന്ന ഇടത്തിലാണോ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്ന് ആവശ്യമുന്നയിക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിനോടും ദേവസ്വംബോർഡിനോടും ഹർജിയിൽ നിലപാടറിയിക്കാനും കോടതി നിർദേശം നൽകി.
