അയ്യപ്പഭക്തർക്കെതിരെ പൊലീസ് നടപടി എടുത്തെന്നാരോപിച്ചും സർക്കാരിന്‍റെ നിഷേധാത്മക നിലപാടിനുമെതിരെയും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തും.
തിരുവനന്തപുരം: അയ്യപ്പഭക്തർക്കെതിരെ പൊലീസ് നടപടി എടുത്തെന്നാരോപിച്ചും സർക്കാരിന്‍റെ നിഷേധാത്മക നിലപാടിനുമെതിരെയും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തും. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, അയ്യപ്പ ഭക്തർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
പന്തളം കൊട്ടാരം നിർവ്വാഹക സമിതി ഉപാദ്ധ്യക്ഷൻ പി.രാമവർമ്മ അധ്യക്ഷത വഹിക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി ധർണ്ണ ഉദ്ഘാടനം ചെയ്യും.
