കൊച്ചി: ശബരിമല കർമ്മസമിതി കോർ കമ്മിറ്റി യോഗം കൊച്ചിയിൽ തുടങ്ങി. യുവതി പ്രവേശം, ഹർത്താൽ തുടങ്ങി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും. തുടർ സമരത്തിൽ തീരുമാനം എടുക്കും. തിരുവനന്തപുരത്ത് അമ്മമാരുടെ സമ്മേളനം, രഥയാത്ര എന്നിവയ്ക്കും ആലോചനയുണ്ട്.

ഹർത്താൽ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ശബരിമല കർമ്മസമിതി അധ്യക്ഷൻ എസ്.ജെ ആർ കുമാർ ആരോപിച്ചു. പൊലീസും സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ചേർന്ന് അക്രമം നടത്തിയെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് ഇതിനുപിന്നിലെന്നും സമിതി അധ്യക്ഷൻ പറഞ്ഞു.