പത്തനംതിട്ട: ശബരിമലയിലെ വനഭൂമി തർക്കം പരിഹരിക്കാൻ ഫെബ്രുവരി 19ന് സംയുക്ത സർവ്വേ തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. റോപ്പ് വേ തുടങ്ങേണ്ട സ്ഥലം സംയുക്ത സർവ്വേ തുടങ്ങും മുൻപ് നിശ്ചയിക്കും. ദേവസ്വം ബോർഡിന് അവകാശപ്പെട്ട 77.2 ഏക്കർ ഭൂമിയിലാണ് വനം വകുപ്പുമായി ചേർന്ന് സർവ്വേ നടത്തുന്നത്.