പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മകരവിളക്കിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി. ജനുവരി പതിനാലിനാണ് മകരവിളക്ക്. വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെമല ചവിട്ടാന്‍ അനുവദിക്കൂ. ശ്രീകോവിലിനുള്ളില്‍ ദീപം തെളിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും ഇന്നില്ല. ഭസ്മത്തില്‍ അഭിഷേകം ചെയ്ത യോഗസമാധി രൂപത്തിലായിരിക്കും നട തുറക്കുന്ന ദിവസം അയ്യപ്പവിഗ്രഹം
നാളെ മുതല്‍ നെയ്യഭിഷേകം പോലുള്ള പതിവ് പൂജകള്‍ ആരംഭിക്കും.ജനുവരി 11 നാണ് എരുമേലി പേട്ടതുള്ളര്‍, 12 ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 500 പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
