ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെ നെയ്യഭിഷേകമുണ്ടാവും
പമ്പ: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ് നട തുറന്നത്.
ഇന്ന് ഉഷപൂജ, നെയ്യഭിഷേകം എന്നിവയ്ക്കു ശേഷം അഷ്ടാഭിക്ഷേകവും ഉച്ചപൂജയും ആണ് ചടങ്ങുകൾ. 17 മുതൽ 21 വരെ ഉദയാസ്തമന പൂജ, കളഭാഭിഷേകം, ദീപാരാധന, പുഷ്പാഭിഷേകം, പടി പൂജ എന്നിവയും ഉണ്ടാകും. 21 ന് നട അടക്കും. ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെയാണ് നെയ്യഭിഷേകം. രാമയണമാസമായ കര്‍ക്കിടകമാസത്തില്‍ വലിയ തിരക്കാണ് ശബരിമലയില്‍ സാധാരണ ഗതിയില്‍ ദൃശ്യമാകാറുളളത്.
