യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നത്. 

പത്തനംതിട്ട: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകൾക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നത്. കുംഭമാസ പൂജാ സമയത്ത് നാല് ഇതര സംസ്ഥാന യുവതികൾ ദർശനത്തിനായി മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാൽ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിൻവാങ്ങുകയായിരുന്നു. അടുത്ത മാസം 11 ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. തുടർന്ന് മാർച്ച് 21നാണ് നട അടയ്ക്കുക.