സന്നിധാനത്തിന്‍റെ പരിസരത്ത് കൂടി ഒഴുകുന്ന പമ്പയുടെ കൈവഴി മലിനമാകുന്നു. സന്നിധാനത്ത് നിന്ന് പുറതള്ളുന്ന മനുഷ്യവിസർജ്ജ്യവും മറ്റ് മാലിന്യങ്ങളുമാണ് തോടിനെ മലിനമാക്കുന്നത്. 

പമ്പ: സന്നിധാനത്തിന്‍റെ പരിസരത്ത് കൂടി ഒഴുകുന്ന പമ്പയുടെ കൈവഴി മലിനമാകുന്നു. സന്നിധാനത്ത് നിന്ന് പുറതള്ളുന്ന മനുഷ്യവിസർജ്ജ്യവും മറ്റ് മാലിന്യങ്ങളുമാണ് തോടിനെ മലിനമാക്കുന്നത്. കാലങ്ങലായി ഇത് തുടർന്നിട്ടും നടപടി എടുക്കാതെ അലംഭാവം തുടരുകയാണ് ദേവസ്വം ബോർഡ‍്.

ഭസ്മക്കുളത്തിനടുത്ത് നിന്ന് കാട്ടിലൂടെ ഒഴുകി പമ്പയാറിലെത്തുന്ന തോടാണ് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. തെരുവുകളുടെ മാലിന്യം പേറുന്ന ഓടകളെകാളും കഷ്ടമാണ് സ്ഥിതി. സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തരും ഹോട്ടലുകാരും എല്ലാം വലിച്ചെറിയുന്നത് ഇതിലേക്കാണ്. വർഷങ്ങളായി ഇതിങ്ങനെ ഒഴുകാൻ തുടങ്ങിയിട്ട്.

ഈ തോട് മാലിന്യമുക്തമാക്കാൻ ദേവസ്വംബോർഡ് നാളിതുവരെയായി ഒന്നും ചെയ്തില്ല. വനംവകുപ്പ് അധികൃതർക്കും ഒരു കുലുക്കവുമില്ല.