ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ലോംഗ് മാര്‍ച്ചുമായി ശബരിമല സംരക്ഷണ സമിതി. ശബരിമല സംരക്ഷണ സമിതിയുടെ ലോംഗ് മാര്‍ച്ച് പന്തളത്ത് നിന്ന് തുടങ്ങി.
പന്തളം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ലോംഗ് മാര്‍ച്ചുമായി ശബരിമല സംരക്ഷണ സമിതി. ശബരിമല സംരക്ഷണ സമിതിയുടെ ലോംഗ് മാര്‍ച്ച് പന്തളത്ത് നിന്ന് തുടങ്ങി. വിധിയില്‍ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ച് നാല് ദിവസം കൊണ്ട് തിരുവനന്തപുരത്തെത്തും.
അഞ്ച് ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്ന വരെ പ്രതിഷേധം തുടരുമെന്നും സമിതി അറിയിച്ചു. 14-ാം തീയതി വലിയ പ്രതിഷേധ പ്രകടനം തിരുവനന്തപുരത്ത് നടത്തുമെന്നും സമിതി അറിയിച്ചു.
