ശബരിമലയ്ക്ക് പോയ പന്തളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്നാണ് ശിവദാസന്റെ മൃതദേഹം കിട്ടിയത്. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട: ശബരിമലയ്ക്ക് പോയ പന്തളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ളാഹയ്ക്കടുത്ത് കൊക്കയിൽ നിന്നാണ് ശിവദാസന്റെ മൃതദേഹം കിട്ടിയത്. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു.
പന്തളം സ്വദേശി ശിവദാസിന്‍റെ മൃതദേഹം ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിലാണ് കണ്ടെത്തിയത്. സമീപത്ത് ഇദ്ദേഹം സഞ്ചരിച്ചെന്ന് കരുതുന്ന മൊപ്പെഡും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 18 ന് ശബരിമലക്ക് പോയ ശിവദാസൻ 19- തിയ്യതി സന്നിധാനത്ത് നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു.
കാണാനില്ലെന്ന് കാണിച്ച് 25നാണ് മകൻ പന്തളം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടപടിയിലാണ് ശിവദാസ് മരിച്ചതെന്നാരോപിച്ചാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 16, 17 തീയതികളിലായിരുന്നു നിലയിക്കലിലെ പൊലീസ് നടപടി.
അതിനാൽ തന്നെ പൊലീസ് നടപടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വ്യാജ പ്രചരണം സോഷ്യൽ മീഡിയയിലൂടെ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
